Thursday, July 29, 2010

അങ്ങനെ ഒരു ആദിവാസിക്കാലം

സംഭവം നടന്നത് ഇവിടെയോന്നുമല്ല അങ്ങ് മലയില്‍, മതികെട്ടാന്‍ മലയില്‍. വിവരമില്ലാത്ത പത്രക്കാര്‍ പറഞ്ഞു പരത്തുന്നത് എന്തെന്നാല്‍ ആദിവാസികള്‍ക്ക് ഭൂമിയില്ലത്രേ. അസംഭവ്യം. ഇന്നത്തെ അച്ചുമാമന്‍ സര്‍ക്കാര്‍ അല്ല അന്ന്, പ്രശാന്ത സുന്ദര കേരളം. Revnue മന്ത്രി പാലക്കാരന്‍ അച്ചായനാ. അങ്ങനെയാകുമ്പോള്‍ ആദിവാസികള്‍ക്ക് ഭൂമിയില്ലാന്നോ. ചിന്തിക്കാന്‍ പറ്റുന്നില്ല. ഏഷ്യാനെറ്റിലെ seerialukalil അവിഹിത ഗര്‍ഭം നിര്‍ത്തി എന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ വിശ്വസിക്കും, പക്ഷെ ഇത് അസംഭാവ്യം. പോലീസ്, കളക്ടര്‍ ആദിയായവര്‍ വെച്ച് പിടിച്ചു ആരോപണ ഭൂമിയിലേക്ക്‌. അവിടെ ചെന്നപ്പോള്‍ കണ്ടതാതാ ഉള്ള ഭൂമിയില്‍ മാത്രമല്ല വനഭൂമിയില്‍ വരെ കൃഷി നടത്തുന്നു നമ്മുടെ ആദിവാസികള്‍. കൂളിംഗ്‌ ഗ്ലാസ്‌ വെച്ച, പാര്‍ക്ക്‌ avenue സുഗന്ധം പൂശിയ ഒരു ആദിവാസിഎ നമ്മുടെ കളക്ടര്‍ വിളിച്ചു മാറ്റി ചോദിച്ചു " നിങ്ങളാണോ ഈ സ്ഥലം kayyeriaythu " . മറുപടി " അതെ ഞങ്ങള്‍ ആദിവസ്സികള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി വേണ്ടേ ? അത് കൊണ്ട്  ഞങ്ങള്‍ കയ്യേറി ". നമ്മുടെ കളക്ടര്‍ വിടുമോ? വീണ്ടും അല്ല ആദിവാസിയുടെ പേരെന്താ നമ്മുടെ ആദിവാസി നിവര്‍ന്നു നിന്ന് പറഞ്ഞു " Am Rony , Rony sebastian "

No comments:

Post a Comment