Saturday, July 31, 2010

കൈ വെട്ടു കാലം


സാമ്പത്തിക മാന്ദ്യം ഒന്നോഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത് മലയാളിക്ക് ആഹ്ലാദിക്കാന്‍ അത്യുഗ്രന്‍ കൈ വെട്ടു കാലം. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിലേക്ക് വരാതെ മലേഷ്യയിലും colomboyilum കറങ്ങി നടന്ന സായിപ്പന്മാരെ നിങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ aakhoshikkunnu കൈ വെട്ടു കാലം. ഈ  അവധിക്കാലം ചിലവിടാന്‍ വരുന്ന നിങ്ങള്‍ക്ക് സ്പെഷ്യല്‍ ഒഫ്ഫെര്സ്, നല്‍കുന്നത് കേരള സര്‍ക്കാരും, പ്രതിപക്ഷവും, പിന്നെ കേരള മാധ്യമ ഭീകരന്മാരും. offers താഴെ പറയുന്നവയാണ്.

ഏഷ്യാനെടിന്റെയും മനോരമയുടെയും ഇന്ത്യ വിഷന്‍ ടെയും കൈരളി യുടെയും കൈ വെട്ടു ചര്‍ച്ചകളില്‍ വിഷയമാരിയാതെ വിഷയത്തെ പറ്റി പറഞ്ഞു  കേരള സമൂഹത്തെ വിഷമയം ആക്കാം

 ഹമീദ് ചെന്നംങ്ങലൂരിന്റെ മാതൃഭൂമി ആഴ്ച പതിപ്പിലെ ലേഖനത്തിന് മാധ്യമം ആഴ്ച പതിപ്പില്‍ മറുപടി കൊടുക്കാനും, KEN  ന്റെ മാധ്യമത്തിലെ ബുദ്ധി ജീവി ലേഖനങ്ങള്‍ക്ക് മാതൃഭുമിയില്‍ തിരിച്ചടി ബുദ്ധി ഇല്ലാത്ത നിങ്ങള്‍ക്കും കൊടുക്കാം. മലയാളികള്‍ ഇവയെല്ലാം 12 രൂപ കൊടുത്തു വാങ്ങി കഴിച്ചോളും. എങ്ങനുണ്ട് ഓഫര്‍ ? തകര്‍പ്പന്‍ അല്ലെ ?

മുഖ്യ മന്ത്രിയുടെ പോപ്പുലര്‍ front പരാമര്‍ശത്തെ മുസ്ലിം വിരോധമാക്കി നിങ്ങള്‍ക്ക് വിമര്‍ശിക്കാം. അതിനുള്ള കോച്ചിംഗ് ഹസ്സന്‍ നേതാവ് തരും. പുള്ളിക്കിപ്പോള്‍ ഇതാണ് പണി. ട്രെയിനിംഗ് സമയത്ത് പത്തിരിയും കോഴിക്കറിയും മുട്ട മാല എന്നിവയെല്ലാം ഫ്രീ. കൂടാതെ വിശ്രമ വേളകളില്‍ വായിക്കാന്‍ നന്ദകുമാര്‍ ന്റെ വേള്‍ഡ് ക്ലാസ്സിക്‌ ആയ  ക്രൈം മാസിക വായിക്കാം, കോള്‍മയിര്‍ കൊള്ളാം

കൈ വെട്ടു കേസില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന് വിളിക്കാം , ചാനലിലും പത്രങ്ങളിലും മാത്രം. അത് കഴിഞ്ഞു മിത വര്‍ഗീയ സെകുലര്‍ മലബാര്‍ പാര്‍ടിയുടെ വീര സിംഹങ്ങല്‍ക്കുമൊപ്പം കൈ വെട്ടു പാര്‍ടിയുടെ നേതാക്കളെ ഒളിച്ചു കണ്ടു നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുന്ന അത്യന്തം രസകരമായ ഒളിച്ചു കളിയില്‍ പങ്കെടുക്കാം. ഒരു കാര്യം മാത്രം. ഈ കളി രാത്രി മാത്രമേ ഉള്ളൂ. ഉറക്കം പോകും. സാരമില്ല. പ്രയോജനമുണ്ടാകും. അടുത്ത തവണ മലബാറില്‍ ഒരു സീറ്റ്‌ ഒപ്പിച്ചാല്‍ സുഖമായി ജയിക്കാം

നാഥനോഴിഞ്ഞ വാര്‍ത്ത ചാനലില്‍ എട്ടു മണിക്കുള്ള വാര്‍ത്തയുടെ അവതാരകനാകം. വിവരമൊന്നും വേണമെന്നില്ല. ഒരു കൈ മേശപ്പുറത്തു വെക്കാനറിയണം. ചില്ലറയൊന്നും തടയില്ലെങ്കിലും ചിലപ്പോള്‍ അടുത്ത തവണ ഒരു അസ്സെംബ്ലി സീറ്റ്‌ കിട്ടും ( അച്ഛന്‍ പാര്‍ട്ടി വിട്ട സിപിഎം കാരനായിരിക്കന്മെന്നു മാത്രം). 

ഒരാഴ്ച മുന്‍പ് നിങ്ങള്‍ കേരളത്തില്‍ വന്നിരുനെങ്കില്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന കണ്ടല്‍ വനതിലിരുന്നു ഊഞ്ഞാല ആടാമായിരുന്നു. വിഷമിക്കേണ്ട , ശശി ആദികള്‍ ഇവിടെയുല്ലിടത്തോളം കാലം നിങ്ങളുടെ സ്വപ്നം പൂവണിയുക തന്നെ ചെയ്യും.

മഴക്കലമായത് കൊണ്ട് യാഗങ്ങള്‍ ഒന്നും നടക്കുന്നില്ല. മഴ വെള്ളം വീണു മുന്‍പുള്ള യാഗങ്ങള്‍ സുരേഷ് ഗോപിയുടെ പടങ്ങളെക്കള്‍ വേഗത്തില്‍ ചീറ്റിപ്പോയത് കൊണ്ട് യാഗങ്ങള്‍ക്കിപ്പോള്‍ കഷ്ടകാലം. പേടിക്കണ്ട. വേനല്‍ വരുന്നു. അപ്പോള്‍ യാഗങ്ങള്‍ വന്നു കൊള്ളും 

അപ്പോള്‍ പുറപ്പെടുകയല്ലേ? ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ? ചെകുത്താന്റെ സ്വന്തം നാട്ടുകാരെ കാണാന്‍ ? 
 ഇതൊന്നും കാണാന്‍ സുമുഖനും സുന്ദരനുമായ എനിക്ക് സാധിക്കുന്നില്ല എന്ന വിഷമം  മാത്രം . vanga രാജ്യത്ത് സര്‍ക്കാര്‍ പണം നശിപ്പിക്കുന്ന ഗവേഷണം നടത്തുന്നത് കൊണ്ട് ഞാന്‍ ഫ്രീ അല്ല ഇപ്പോള്‍. സാരമില്ല, സമയമുണ്ടല്ലോ ?  

1 comment:

  1. kollaam mone..... nannayittundu...... keep on writing....

    -kutty

    ReplyDelete