Friday, August 13, 2010

അറിവിന്‍റെ ചങ്ങലക്കു ഇന്ത്യയില്‍ 15 വയസ്സ്. അത് തന്ന അറിവോ ആയിരം വര്‍ഷങ്ങളുടെ

ഇന്റെര്‍നെടിനു ഇന്ത്യയില്‍ 15 വയസ്സ് തികഞ്ഞിരിക്കുന്നു. അറിവിന്‍റെ താക്കോലുകളുടെ ആദിമ രൂപം നമുക്ക് സമ്മാനിച്ച CERN നോടുള്ള നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ. ഇന്റര്‍നെറ്റ്‌ എന്ന ആംഗലേയ പദത്തിന് പകരം അറിവിന്‍റെ ചങ്ങല എന്ന പദം ഞാന്‍ ഉപയോഗിച്ച് കൊള്ളട്ടെ, ശരിയായ തര്‍ജ്ജമ അതല്ലെങ്കിലും. 1995 ലെ നാട്ടിന്‍പുറത്തെ ഒരു  പതിനൊന്നുകാരന്‍ പയ്യന്  ഇന്ത്യയിലെ ചങ്ങലയുടെ ആരംഭം ഒരു വാര്‍ത്തയെ അല്ലായിരുന്നു അന്ന്. ശാസ്ത്ര പുസ്തകങ്ങള്‍ കരണ്ട് തിന്നിരുന്ന സമയമായിരുന്നെങ്കിലും ഒരു കമ്പ്യൂട്ടര്‍ കൈ കൊണ്ട് തോട്ടിട്ടില്ലാത്തത് കൊണ്ടാകാം അന്ന് ഞാന്‍ ഈ  വാര്‍ത്ത ശ്രദ്ധിക്കാതെ പോയത്. ആദിമ ശാസ്ത്ര സമൂഹത്തിനു ചക്രവും വ്യവസായ വിപ്ലവത്തിനായി ഇലെക്ട്രോ മാഗ്നെടിക് ഇന്ടക്ഷനും ഒരു പാത തെളിച്ചുവെങ്കില്‍ ആധുനിക ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തില്‍ ഈ ചങ്ങല പ്രധാന പങ്കു വഹിച്ചിരുന്നു എന്ന് നിസ്സംശയം പറയാം. എന്നെ എങ്ങനെ ഈ ചങ്ങല വരിഞ്ഞു മുറുക്കി എന്ന് ചോദിച്ചാല്‍ ഓര്‍മ്മകള്‍ കൃത്യം 10 കൊല്ലം പുറകോട്ടു പോകും. ഏറണാകുളം ജില്ലയുടെ വടക്കേ അറ്റത്തെ കലാലയത്തില്‍ ബിരുദത്തിനു ചേര്‍ന്ന സമയം. ഈ ലോകത്തെ നാളെ തന്നെ മാറ്റിക്കളയാം എന്ന ഉദ്ദേശ്യ ശുദ്ധിയുമായി വിപ്ലവപാര്ടിയുടെ നേതാവായി ആദ്യ ദിവസങ്ങളിലേ ഞാന്‍ മാറി. നേതാവായാലും ക്ലാസില്‍ കേറുന്ന പതിവിനു ഞാന്‍ കാര്യമായ കൊട്ടങ്ങളൊന്നും ഞാന്‍ വരുത്തിയതുമില്ല.   ശാസ്ത്ര വിഷയങ്ങളോടും മാധ്യമ ലോകത്തോടുമുള്ള എന്‍റെ താല്പര്യം സയന്‍സ് കൊണ്ഗ്രെസ്സിന്റെ ജില്ലാ തല വിജയിയായി എന്നെ മാറ്റി.  പകരമതാ കിട്ടുന്നൂ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമൂല മാറ്റത്തിന് വിധേയമാക്കിയ Swaminathan ഫൌണ്ടേഷന്‍ നടത്തുന്ന ഒരു ശാസ്ത്ര മാധ്യമ കളരിയിലേക്ക് എനിക്കുമൊരു പ്രവേശന  ടിക്കറ്റ്‌. എന്‍റെ കയ്യില്‍ നല്ലൊരു ബാഗ്‌ ഇല്ലാത്തതു കൊണ്ട് എന്‍റെ കൂട്ടുകാരിയുടെ കയ്യില്‍ നിന്നും ഒരു ബാഗ് കടം വാങ്ങി അത്യാവശ്യ സാധങ്ങള്‍ കുത്തി നിറച്ചു ഞാന്‍ വെച്ച് പിടിച്ചു, കേരളത്തിന്റെ ഏറ്റവും മനോഹരമായ ജില്ലയിലേക്ക്, ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ, അന്നായിരുന്നു എന്‍റെ ആദ്യത്തെ ട്രെയിന്‍ യാത്ര. വന്നിറങ്ങിയ എന്നെ സ്വാഗതം ചെയ്തത് അത്ഭുതങ്ങളുടെ ഒരു കൂമ്പാരം. എട്ടാം ക്ലാസില്‍ ഞാന്‍  സയന്‍സ് പുസ്തകത്തില്‍ കണ്ട  telescopukal ,  ഔഷധ സസ്യ തോട്ടങ്ങള്‍, മാധ്യമ രംഗത്തെ പ്രമുഖരുടെ ക്ലാസുകള്‍,  നന്നായി ഇംഗ്ലീഷ് പറയുന്ന ഒരു വിദ്യാര്‍ഥി കൂട്ടവും (ഞാനൊഴിച്ച്‌ ബാക്കിയെല്ലാവരും പേര് കേട്ട കലാലയങ്ങളിലെ പുലികള്‍). രാവിലെ അഞ്ചു  മുതല്‍ രാത്രി 12   മണി വരെ നീളുന്ന പരിപാടികള്‍, പരിശീലങ്ങള്‍, മത്സരങ്ങള്‍. ഞങ്ങള്‍ 20 പേര്‍ക്കും ഒരു ക്ഷീണവും തോന്നിയിരുന്നില്ല.  മൂന്നാം ദിവസമായി.   അതാ വരുന്നൂ ഇന്നത്തെ പ്രധാന പരിപാടി " internetine അറിയുക". പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ ആ അറിവിന്‍റെ ലോകത്തെ അറിയുവാനായി ഞാന്‍ തയ്യാറെടുത്തു. നോക്കിയപ്പോളതാ വരുന്നൂ ഒരു സുന്ദരി. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മാത്രം കൂടുതലുള്ള ആ ചേച്ചി ( സോറി. അങ്ങനെ വിളിക്കനെനിക്ക് സൌകര്യമില്ല) ഞങ്ങളെ കമ്പ്യൂട്ടറിന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി. അതാ തുറക്കുന്നു ഇന്റര്‍നെറ്റ്‌ . അതിനകത്ത് കയറിയപ്പോള്‍ അത് വേണ്ടായിരുന്നു എന്നാണു എനിക്ക് തോന്നിയത്. മിനിടുകള്‍ക്ക് ശേഷം മാത്രം തുറക്കുന്ന കുറെ പേജുകള്‍. ഞാന്‍ അന്തം വിട്ടിരുന്നു. " ഈ കുന്ത്രാണ്ടത്തില്‍ വിവരങ്ങള്‍ തപ്പുന്നതിനു പകരം എന്‍റെ നാട്ടിലെ പപ്പുക്കുട്ടി vaayanashaalayil പോയി വലിയ പുസ്തകങ്ങള്‍ തിരയുന്നതാണ്" എന്നെനിക്കപ്പോള്‍ തോന്നി. പിന്നെ ക്ലാസ്സ്‌  എടുക്കുന്ന ആളിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി എല്ലാം തലയാട്ടി കേട്ടിരുന്നു, കണ്ടിരുന്നു. അവസാനം ഞങ്ങള്‍ക്ക് ഒരു ഇമെയില്‍ അഡ്രസ്‌ ഉണ്ടാക്കി തരാമെന്നായി നമ്മുടെ സുന്ദരി ( സോറി എന്‍റെ മാത്രം സുന്ദരി , ചില കാര്യങ്ങളില്‍ ഞാന്‍ സോഷ്യലിസ്റ്റ്‌ alla). എന്‍റെ ഊഴമെത്തി, ഒരു id ഞാനും ഉണ്ടാക്കി, അപ്പോള്‍ അതാ പാസ് word വേണമെന്നായി, എന്തിടും. രണ്ടും കല്‍പ്പിച്ചു ഞാന്‍ സുന്ദരിയോട്‌ പേര് ചോദിച്ചു. എനിക്കിഷ്ടമുള്ള all ടൈം favourite  പേര് പുള്ളിക്കാരിക്കും. രണ്ടക്ഷരമുള്ള കൃഷ്ണ bhakthayude നാമം. മറ്റൊന്നുമാലോചിച്ചില്ല ആ നാമത്തിന്റെ കൂടെ എന്‍റെ പേരിന്റെ ഒരു ഭാഗം കൂടി ചേര്‍ത്തിട്ടു ഞാന്‍ എന്‍റെ പാസ്‌ വേര്‍ഡ്‌ ആക്കി മാറ്റി . അതിന്നു വരെ ഞാന്‍ മാറ്റിയിട്ടില്ല ( "നമ്മുടെ മുന്‍ കാമുകികള്‍ നമുക്കാരായി തീരുമെന്ന ചോദ്യത്തിന്റെ ഉത്തരം അവര്‍ നമ്മുടെ മെയില്‍ id യുടെ പാസ്‌ വേര്‍ഡ്‌ ആയി മാറും" എന്നേതോ മഹാന്‍ പറഞ്ഞിട്ടുണ്ട് . ആ മഹാനൊരു namovaakam). വിവര ചങ്ങലയെ കുറിച്ചറിഞ്ഞ ഈ ദിവസങ്ങള്‍ എന്‍റെ ജീവിതത്തെയും വീക്ഷണങ്ങളെയും  മാറ്റി മറിച്ചു. അറിവ് സമ്പാദിക്കുക എന്നതിനെക്കാളും മഹത്തരമാണ് അത് പകര്‍ന്നു നല്‍കുക എന്നത് എനിക്ക് മനസ്സിലാക്കി തന്നത് ഈ ദിവസങ്ങളാണ്. ഒരു മാധ്യമാപ്രവര്തനാകുക എന്ന എന്‍റെ ആഗ്രഹത്തെ ഒരു അധ്യാപകനായി മാറുക എന്നതാക്കി വഴി തിരിച്ചു വിട്ടത് ഈ ദിവസങ്ങളാണ്. അഞ്ചു  ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന ഞാന്‍ ആദ്യം ചെയ്തത് ഒരു കട മുറിയെടുത്തു   അതില്‍ ഒരു tuition ക്ലാസ്സ്‌ തുടങ്ങി എന്നുള്ളതാണ്. പിന്നീടുള്ള വര്‍ഷങ്ങള്‍ മുഴുവനും  എന്‍റെ പഠനത്തിനു ആവ്ശ്യമായതും  അതിലതികവും ആ സംരഭം എനിക്ക് തന്നു.  ഏറ്റവും പാവനമായ സേവനങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ സഹായിച്ച ഈ ദിനങ്ങളില്‍ ഒന്നിലാണ് ഞാന്‍ ഇന്റര്‍നെറ്റ്‌ എന്ന മായാലോകതിലേക്ക് ഒന്ന് എത്തി നോക്കിയത്  എന്നുള്ളത് വിവര ചങ്ങലയുമായുള്ള എന്‍റെ ബന്ധത്തെ  വര്ധിപ്പിചിട്ടെ ഉള്ളൂ
ഇനി കുറച്ചു എന്റെതല്ലാത്ത വിശേഷങ്ങള്‍.1998 വരെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ  ബി എസ എന്‍ എല്‍ ന്റെ ഡയല്‍  അപ്പ്‌ കണക്ഷന്   മുന്‍പില്‍ ഓരോ പേജും തുറന്നു വരുന്നതും കാത്തിരിക്കാനായിരുന്നു നമ്മുടെ വിധി. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നു വന്നതോടെ വിവര സ്രോതസ്സുകള്‍ വര്‍ധിക്കുന്നത് പോലെ വേഗവും വര്‍ധിച്ചു വന്നു.  ഈ ദശകത്തിലെ ആദ്യ പാദത്തില്‍ ഡോട്ട് കോം കമ്പനികള്‍ നിര നിരയായി പൊട്ടിയപ്പോള്‍ ഈ സാങ്കേതിക വിദ്യ അവസാനിക്കുമെന്ന് കരുതിയെങ്കിലും അത് ശക്തി ആര്ജിക്കുക യാണ് ചെയ്തത് .    ineternet കൊടി  കുത്തി വാഴുന്നു  എന്ന് കരുതുന്ന ഇന്ത്യയില്‍ പോലും ഒന്‍പതു  % പേര്‍  മാത്രമാണ് ഇന്റര്‍നെറ്റ്‌ പതിവായി ഉപയോഗിക്കുന്നത്. അതിനര്‍ഥം ഇപ്പോഴും നമ്മുടെ രാജ്യത്തില്‍ വിവര ചങ്ങല  പ്രധാന വിവര സ്രോതസ്സായി ഉപയോഗിക്കുന്നില്ല. ഇതിനൊരു മാറ്റം വന്നെ തീരൂ. ആ നാളെക്കായി കാത്തിരുന്നു കൊണ്ട് നിങ്ങളുടെ സുമുഖന്‍ സുന്ദരന്‍ 

1 comment:

  1. kollaam...... stylish presentation...... bhaaviyundu.... keep writing....

    -kutty

    ReplyDelete