Saturday, August 7, 2010

കേരള സമൂഹത്തിനു അത്യാവശ്യമായ ഒരു ഒളിച്ചുകളി

.

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിലെ മലയാള ഭാഷ വാരികകളെ പരത്തിയും നീട്ടിയും കുറുക്കിയും വായിക്കുന്നതിനിടയിലാണ് രസകരമായ ഒരു ഒളിച്ചുകളി നടക്കുന്നത് സുമുഖനു കാണാന്‍ കഴിഞ്ഞത്. മാതൃഭൂമി, മാധ്യമം എന്നീ ജനപ്രിയ വാരികകളില്‍ ആണ് ഞാന്‍ ഈ ഒളിച്ചുകളി കണ്ടത്. കളി നടത്തുന്നത് നിസ്സാരക്കരല്ലാത്തത് കൊണ്ട് ഈയുള്ളവന്റെ ശ്രദ്ധ വളരെ വേഗം ഈ വാരികകള്‍ പിടിച്ചു പറ്റുകയും ചെയ്തു. ഹമീദ് ചെന്നമാങ്ങലൂര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവരുടെ ഈ കളി ഒട്ടൊക്കെ രസിച്ചും ആലോചിച്ചും പഠിച്ചും ഞാന്‍ എന്റെ കുറെ സമയം കളഞ്ഞു. പരസ്പരം പോരടിക്കുന്ന രണ്ടു ബുദ്ധിജീവികള്‍ എന്നേ പ്രത്യക്ഷത്തില്‍ തോന്നുകയുല്ലുവെങ്കിലും അങ്ങനെയല്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായി. മത മൌലികത തൊട്ടു തീണ്ടിയിട്ടില്ല എന്ന് മാത്രമല്ല അതിനെതിരെ എന്നും വാളോങ്ങിയിരുന്ന ഇവര്‍ തമ്മിലെന്തിനു അതിന്റെ പേരില്‍ തന്നെ തല്ലുകൂടുന്നു എന്ന് ചിന്തിച്ചാല്‍ എന്നെപ്പോലെ നിങ്ങള്‍ക്കും ഈ ഒളിച്ചു കളി മനസ്സിലാകും. മുസ്ലിം സമൂഹത്തില്‍ ജമാത് ഇസ്ലാമി കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇരകള്‍ എന്ന ബോധം ആ സമൂഹം തിരിച്ചറിയണം എന്ന് ഹമീദ് സാറും സവര്‍ണ ഫാസിസത്തെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കണമെന്ന് കെ ഇ എന്‍ സാറും മാതൃഭൂമി, മാധ്യമം ഇത്യാദി സമയം കൊല്ലികളിലൂടെ പറയുമ്പോള്‍  രണ്ടു വ്യത്യസ്ത കാര്യങ്ങള്‍  രണ്ടു ബുദ്ധി ജീവികള്‍ രണ്ടു വാരികകളിലൂടെ പറയാന്‍ ശ്രമിക്കുന്നു എന്നേ എല്ലാവര്ക്കും തോന്നൂ. എന്നാല്‍ ലേഖനങ്ങളില്‍ ഉടനീളം ഇവര്‍ രണ്ടു പേരും പരസ്പരം ചെളി വാരിയെറിയുന്നത് നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ ആ ചെളി വന്നു വീഴുന്നത് കേരള സമൂഹത്തെ വിഴുങ്ങിയിരിക്കുന്ന ചില ചിന്താ ധാരകളിലെക്കാന്. 

ഇര വാദം ഉയര്‍ത്തിയ കെ ഇ എന്‍ സാറിനെ മുസ്ലിംമത മൌലികതയുടെ പാദ സേവകനായി ഹമീദ് സാര്‍ നേരിട്ടോ അല്ലാതെയോ മുദ്ര കുത്താനായി ശ്രമിക്കുമ്പോള്‍  സവര്‍ണ ഹിന്ദു ഫാസിസത്തിന്റെ മൊത്തകച്ചവടക്കരനായി ഹമീദ് സാറിനെ കെ ഇ എന്‍ വരച്ചു കാണിക്കുന്നു. ഇവരുടെ ആക്രമണ പ്രത്യാക്രമണ ആരോപണ പ്രത്യാരോപന മറുപടികള്‍ ആഴ്ചകളോളം കേരള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ജനങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നു. ഇവര്‍ ഉയര്‍ത്തുന്ന വാദ ഗതികള്‍ ശ്രദ്ധ നേടുന്നു. ഇതിലെവിടെ ഒളിച്ചു കളി എന്ന് നമുക്ക് നോക്കാം. ഒളിച്ചു കളിയുടെ പിന്നംബുരതെക്കൊരുയാത്ര.

ഹമീദ് സാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജമാത് ഇസ്ലാമിയെക്കുരിച്ചും അതിന്റെ ആശയ സംഹിതയുടെ പകടതെക്കുരിച്ചും വാചാലനാകാന്‍ തുടങ്ങിയിട്ട്. പക്ഷെ  കേരള സമൂഹം മുഴുവനായി ഈ വാചാലത ശ്രദ്ധിച്ചില്ല. വര്‍ഷങ്ങളായി അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും (മതം, രാഷ്ട്രീയം, ജനാധിപത്യം, പര്‍ദയുടെ മനശ്ശാസ്ത്രം, ന്യൂനപക്ഷ രാഷ്ട്രീയം, വര്‍ഗ്ഗീയ മനോഭാവത്തിന്‍റെ വേരുകള്‍, വ്യക്തിനിയമ വിചിന്തനം) കേരളത്തിലെ വായനാ ശീലമുള്ള ഒരു ചെറിയ കൂട്ടം മാത്രമേ വായിച്ചുള്ളൂ. കെ ഇ എന്‍ ന്റെ കാര്യവും ഇത് തന്നെ. ബുദ്ധി ജീവികളില്‍ മാത്രമല്ല എല്ലാ ജനങ്ങളും തങ്ങളുടെ ആശയങ്ങള്‍ വായിക്കപ്പെടണം എന്ന ഇവരുടെ ആഗ്രഹമാണ് ഈ വാചക ഏറ്റുമുട്ടലുകള്‍ തെളിയിക്കുന്നത് .     ഇവരുടെ പുസ്തകങ്ങള്‍ പരതിയ എനിക്ക് ഇവര്‍ രണ്ടു പേരും കൂടി എഴുതിയ ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന പുസ്തകം ലഭിക്കുകയും അടിസ്ഥാനപരമായി ഇവരുടെ ചിന്താ ധാരകളും ആശയങ്ങളും ഒന്ന് തന്നെയാണ് എന്നും അത് ethu  തരത്തിലുമുള്ള മൌലിക വാദങ്ങളെ തള്ളിപ്പരയുന്നതാനെന്നും മനസ്സിലായി. ജമാത് ഇസ്ലാമി മുസ്ലിം മത  രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്നു എന്ന് പതിറ്റാണ്ടുകളായി ഹമീദ് സാര്‍ എഴുതുകയാനെന്കിലും അത്നൊരു സ്വീകാര്യത ലഭിച്ചിരുന്നോ? ഇല്ലല്ലോ ?  അദ്ദേഹത്തിന്റെ ലേഖനങ്ങളെയും പുസ്തകങ്ങളെയും അവഗണിക്കുകയും ലളിതവല്‍ക്കരിക്കുകയും ആണ് ജമാത് ഇസ്ലാമി ചെയ്തത് ( അല്ലെങ്കില്‍ ആരിഫലി ഇമാം എത്ര മറു lekhanangal  പ്രബോധനതിലും മാധ്യമത്തിലും ) എഴുതിയേനെ? അവര്‍ എഴുതിയില്ല. എഴുതിയിരുന്നെങ്കില്‍ അതൊരു വാര്‍ത്തയാകും, പൊതു സമൂഹത്തില്‍ ജമാത് ഇസ്ലാമിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും.  അതിലൊരു അപകടം ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ബുദ്ധിമാന്മാരായ അവര്‍ ഹമീദ് സാറിനെ തീര്‍ത്തും അവഗണിച്ചു. എതിര്‍ക്കപ്പെടാനില്ലതതാണ് തന്റെ എഴുത്തിന്റെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ ഇവര്‍ അതിനു വേണ്ടി ഉണ്ടാക്കിയതല്ലേ ഈ പുകിലെല്ലാം. ഇന്ന് കേരളത്തിലെ കൊച്ചു ക്ട്ടികള്‍ക്കും സീരിയല്‍ മാത്രം കാണുന്ന കൊച്ചമ്മമാര്‍ക്കും  അറിയാം ജമാത് ഇസ്ലാമിയെപ്പറ്റി, ഇര വാദത്തെ പറ്റി, സ്വത്വ വാദത്തെ പറ്റി, സവര്‍ണ ഫാസിസത്തെ പറ്റി, കെ ഇ എന്‍ എന്ന ബുദ്ധി ജീവിയെ പറ്റി, ഹമീദ് എന്ന ആംഗലേയ അധ്യാപകനെ പറ്റി, എന്തിനേറെ പറയുന്നു moududi യെ പറ്റി വരെ. 



ഹമീദ്  സാറേ, കെ ഇ എന്‍ സാറേ നിങ്ങള്‍ അവസാനം വിജയിച്ചു. ഈ ഒളിച്ചു കളിയില്‍ വിജയം നിങ്ങളുടേത് മാത്രം. കേരള സമൂഹത്തില്‍ പ്രസക്തമായ , സമൂഹത്തിനു ആവശ്യമായ ചിന്തകള്‍ നല്‍കുന്നതിനു വേണ്ടി ആണ് നിങ്ങള്‍ ഈ ഒളിച്ചു കളി നടത്തിയത് എന്നുള്ളത് കൊണ്ട് നിങ്ങളുടെ ഈ വിജയത്തില്‍ കേരള സമൂഹം പങ്കു ചേരുന്നു, കൂട്ടത്തില്‍ ഈയുള്ളവനും. 


note - 


വെറും ഒരു ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥി ആയതു  കൊണ്ട് ഈയുള്ളവന് ഹമീദ് സാറിന്റെയും കെ ഇ എന്‍ സാറിന്റെയും എല്ലാ പുസ്തകങ്ങളും വില കൊടുത്തു വാങ്ങാന്‍ സാധിച്ചില്ല. അതിനാല്‍ ഇനി നല്ല പുസ്തകങ്ങള്‍ എഴുതുമ്പോള്‍ ഈയുള്ളവന് അവയുടെ ഒരു കോപ്പി അയച്ചു തന്നാല്‍ നന്നായിരിക്കും ( പത്തു കോപ്പി യില്‍ കൂടുതല്‍ പ്രസാധകര്‍ ഫ്രീ ആയി തരുമല്ലോ. അതില്‍ നിന്നൊരെണ്ണം 


  


1 comment:

  1. I don't like WWF because it is drama rather than fight.. But lot of intellectual fight in our magazines are just like WWF. We can brag to Americans, that we play WWF with pure brains....

    ReplyDelete