ഒരു ചോദ്യം എറിഞ്ഞു തന്നെ തുടങ്ങട്ടെ ? എന്താണ് കല ? ആലോചിച്ചിട്ട് ഒരു എത്തും പിടിയും അരികും മൂലയും കിട്ടുന്നില്ല. ഉടന്നെ തപ്പി നമ്മുടെ ഇന്റെര്‍നെറ്റിലെ വിക്ജ്ഞാന കോശങ്ങളില്‍. കിട്ടിപ്പോയ് " മനുഷ്യന്റെ വികാര വിചാരങ്ങളെ തഴുകി ഉണര്‍ത്തുന്ന മനപൂര്‍വമായ ചെയ്തിയോ അല്ലെങ്കില്‍ ഉല്‍പ്പന്നമോ ആണ് കല " . എന്റമ്മേ . ഈ നിര്‍വചനം കൊടുത്തത് സുകുമാര്‍ അഴീക്കോട് സാര്‍ ആണോ ? ആവാന്‍ വഴിയില്ല. പുള്ളിക്കാരന് ഇതിലും സരളമായി ആണ് എന്തിനെയും നിര്‍വചിക്കുക. നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാവും ഈ സുമുഖനും കലയും തമ്മില്‍ എന്ത് ബന്ധം എന്ന് ? ആ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ " ശോഭേ, ഞാനൊരു കലാകാരന് ആണ് , ചിത്രകാരന് ആണ്, നന്നായി പാടുകയും ചെയ്യും, പക്ഷെ ഇപ്പോള്‍ പാടുന്നില്ല, അമ്മയും തങ്കമണിയും ഒക്കെ കേട്ടാല്‍ മോശമല്ലേ " . മലയാള കലയുടെ മുഖം നിളാതീരത്തെ നമുക്ക് കാണാനാവൂ. ചെറുതുരുത്തിയുടെ മുഖശ്രീയായി കേരള കലാമണ്ഡലം. ചിത്രയോഗം എഴുതിയ മലയാളത്തിലെ ഏറ്റവും മികച്ച കലാകാരനും കലാപ്രേമിയുമായ മഹാകവി കൈ പിടിച്ചുയര്‍ത്തിയ കലയുടെ ക്ഷേത്രം. ഈ ഒരു കാര്യത്തിനു മാത്രം അദ്ദേഹത്തിന് ഭാരത രത്നം കൊടുക്കണമായിരുന്നു . കൊടുത്തില്ല. ( പദ്മ ഭുഷന്‍ ലഭിച്ചത് ഞാന്‍ മറക്കുന്നില്ല). കേരള കലാമണ്ഡലം, അങ്ങനെ വിളിക്കാമോ ആവോ ? ഇപ്പോള്‍ പേര് മാറിയത് നിങ്ങള്‍ അറിഞ്ഞു കാണും. കലാമണ്ഡലം ദീമെദ് യുനിവേര്സിടി ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എന്നാണു ഇപ്പോഴത്തെ നാമം. എന്താവശ്യം ഈ പേരുമാറ്റത്തിനു എന്നറിയില്ല. മുന്‍പുണ്ടായിരുന്ന പേരിന്റെ ലാളിത്യമോ മനോഹാരിതയോ ഈ പുതിയ പേരിനുണ്ടോ ? അതും അറിയില്ല. മഹാരഥന് മാര്‍ക്കൊപ്പം എന്ന കേരള ടൂറിസം പ്രോജെക്ടിന്റെ ഭാഗമായി ആണ് ഞാന്‍ ആദ്യമായി kalamandalathil ചെല്ലുന്നത്. പ്രഗല്ഭനായ അപ്പുക്കുട്ടന് നായര്‍ രൂപകല്പന ചെയ്ത കൂത്തമ്പലം കണ്ട മാത്രയില്‍ എന്തോ ഒരു മിന്നല്‍ എന്റെ തലയിലൂടെ കടന്നു പോയി. അത്ര മനോഹരം. കഥകളി, തുള്ളല്‍, വാദ്യം എന്നീ ക്ലാസ്സുകള്‍ നടന്ന സ്ഥലങ്ങള്‍ എന്നെ ആകര്ഷിച്ചതെ ഇല്ല. എന്റെ മനസ്സിലേക്കും കാതിലേക്കും കയറിയത് ആയിരക്കണക്കിന് ചിലങ്ക manikalude മധുര ശബ്ദം മാത്രം. അതാ നാട്യ കളരി , ഒരേ ചുവടുകള്‍ വെക്കുന്ന നീല ദാവണി ഉടുത്ത രത്നങ്ങള്‍. ആയിരം ഭാവങ്ങള്‍ വന്നു നിറയുന്ന മുഖങ്ങള്‍, ലക്ഷക്കണക്കിന് അര്‍ത്ഥങ്ങളും ആശയങ്ങളും പൊഴിയുന്ന കൈ മുദ്രകള്‍, പിന്നെ എന്റെ ശ്രദ്ധ മുഴുവനായി നേടിയ ചിലങ്ക മണികള്‍. ഞാനേതോ സ്വപ്ന ലോകത്തിലാണെന്ന് തോന്നിപ്പോയി ( രാജലക്ഷ്മി teacherinu നന്ദി, എന്നെ അവിടെ കുറച്ചു നേരം ക്ലാസ്സ് കണ്ടു നില്ക്കാന് സഹായിച്ചതിന് ) ഇന്ത്യ വിഷനിലെ പ്രമോദ് ചേട്ടന് വന്നു വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു കളരിയുടെ മുന്നില്‍ നിന്നും. തിരിച്ചു വരും നേരം ഞാന്‍ വിചാരിച്ചു ഞാനൊരു കലാമണ്ഡലം കൃഷ്ണന് നായര്‍ ആയിരുന്നെങ്കില്‍, കൃഷ്ണന് കുട്ടി പൊതുവാള് ആയിരുന്നെങ്കില്‍,
കലാമണ്ഡലം എന്റെ ബോധ മണ്ഡലത്തില്‍ നിന്നും മാഞ്ഞില്ല. കൃത്യം ഒരു വര്‍ഷത്തിനു ശേഷം അവിടെ എനിക്ക് വേണ്ടി ഒരു ജോഡി ചിലങ്കകള്‍ മണികള്‍ കിലുക്കി, bachelor ഓഫ് പെര്ഫോര്മിംഗ് ആര്‍ട്സ് കോഴ്സ് ലെ 120 ചിലങ്കകളില്‍ വെറും രണ്ടു എണ്ണം എനിക്ക് വേണ്ടി. ആ ചിലങ്കകളോട് ഞാന്‍ ചോദിച്ചു ( ക്ലാസ്സ് മേറ്സിലെ പ്രിഥ്വി ചോദിച്ച പോലെ ) മൂന്നു വര്‍ഷം കഴിഞ്ഞു ഞാന്‍ വന്നു വിളിച്ചാല്‍ ? ആ ചിലങ്കകള്‍ ഒന്നും പറഞ്ഞില്ല, ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ ആ ചിലങ്ക മണികള്‍ ഒന്ന് കുലുങ്ങി, ആ നാദം എന്റെ ചിന്തകള്‍ക്ക് മുന്നേ എന്റെ സ്വപ്നങ്ങളിലേക്ക് വന്നു, ആ ചിലന്കകള്ക്കായി കാത്തിരുന്നു കൊണ്ട് സുമുഖന്‍.
enthoredai ithu?
ReplyDeleteSuperb post... worth reading
ReplyDelete